വ്യക്തി ജീവിതത്തില്‍ നിശബ്ദമായൊരു നിഴലായ്
കൂട്ടു കൂടി കൂടപ്പിറപ്പായ പ്രിയ ‘ഇയ്യൂ’,
പിറന്ന നാടിന്റെ കണ്ണീരായി നീ പിരിഞ്ഞു പോകുമ്പോള്‍
കരഞ്ഞു കലങ്ങിയ കണ്ണുറക്കെയടച്ചോര്‍മ്മയില്‍ തെളിയുന്നത്
വിധി വിരിച്ചൊരു വ്യഥയിലും നീ വിരിപ്പായ് പുതച്ച
നിന്റെ ആ സൗമ്യമായ പുഞ്ചിരി.
മറക്കാന്‍ കഴിയില്ലൊരിക്കലും….
കടല്‍ക്കരയില്‍ മീന്‍ പിടിക്കാന്‍ പോയി
നിന്നെ കാണാതായെന്നറിന്നറിഞ്ഞ നാള്‍ മുതല്‍
തിരിച്ചുവരുമെന്ന പതീക്ഷയുടെ പ്രകാശമണയാതെ
ഞങ്ങളോരോരുത്തരും കാത്തിരിക്കുകയായിരുന്നു…..
ഇയ്യൂ…
നീ ഞങ്ങള്‍ക്കത്രയ്ക്കും പ്രിയപ്പെട്ടവനായിരുന്നു…
നീ നടന്ന വഴികളില്‍
കൂടെ കൂടി പിരിയാതോര്‍മ്മയില്‍
ഒരുമിച്ച് കളിച്ച് വിജയ ശില്പിയായ് ജയാരവങ്ങളിലും
പുഞ്ചിരിമായാത്ത നിന്റെ മുഖം,
എന്തിനും ഏതിനും സൗമ്യമായ് പുഞ്ചിരി മാത്രം വിരിയുന്ന ആ മുഖം,
മറക്കാന്‍ കഴിയില്ലൊരിക്കലും,
ഞങ്ങളാരും നിനച്ചിരിക്കാത്ത ഈ നേരത്ത്
നിന്റെ വിട പറയല്‍.
ഇയ്യൂ…
ഇനിയില്ല….
കരഞ്ഞു കണ്ണീര്‍ വറ്റിയ പ്രിയതമയും,
കുസ്ര്‌തി മാറാത്ത പിഞ്ചു കുഞ്ഞുങ്ങളും,
കുടുംബവും, കൂടപ്പിറപ്പുകളും….
കൂട്ടത്തില്‍ കൂടെ കൂടി നീ ഞങ്ങളുടേതായ
നാട്ടിലോരോരുത്തരുടേയും നൊമ്പരം ഉള്ളൊതുക്കി
കണ്ണീരില്‍ കുതിര്‍ന്ന പ്രാത്ഥനയും…
പതിനൊന്നുനാള്‍ക്കിപ്പുറം
അഹദവന്റെ വിളിക്കുത്തരം നല്‍കി
നീ പിരിഞ്ഞുപോയെന്നറിഞ്ഞ നേരം….
ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി,
വിരാമമായി…..
നിന്നെ ഞങ്ങള്‍ക്ക് തിരിച്ചു കിട്ടിയെന്ന
ക്ര്‌തജ്ഞതയോടെ….
വിട.
നന്ദിയുണ്ട്….
നാഥനോട്,
പിന്നെ എല്ലാവരോടും.
റിയാസിന്റെ ഭൗതികദേഹം കണ്ടെത്താന്‍ പ്രയത്നിച്ച
സര്‍ക്കാര്‍ സംവിധാനങ്ങളോട്,
നാട്ടുകാരോട്,
അയല്‍ നാട്ടുകാരോട്,
എം എല്‍ എ, എം പി, ജനപ്രതിനിധികളോട്,
മറ്റുദ്യോഗസ്ത്ഥന്മാരോട്,
മീഡിയകളോട്,
മുങ്ങല്‍ വിദഗ്ദരോട്…..
നന്ദി!
നാഥാ….
ഞങ്ങളോരോരുത്തരും നിന്നോട് കണ്ണീരോടെ തേടുകയാണ്,
ഞങ്ങള്‍ടെ ഇയ്യൂന് മര്‍ഹമത്തും മഹ്‌ഫിറത്തും നല്‍കി അനുഗ്രഹിക്കേണമേ…
അവന്റെ ബര്‍സഖീയായ ജീവിതം പ്രയാസമേകാതെ
നിന്റെ സ്വര്‍ഗ്ഗ പൂന്തോപ്പില്‍ ഞങ്ങളെ ഒരുമിച്ച് ചേര്‍ക്കേണമേ..